വിജയലക്ഷ്മി കൊലക്കേസ്: പ്രതിയെ അമ്പലപ്പുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു



അമ്പലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി അമ്പലപ്പുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു.അമ്പലപ്പുഴ കോടതിയുടെ പ്രൊഡക്ഷൻ വാറൻ്റ് പ്രകാരം വ്യാഴാഴ്ച രാവിലെ 11 ഓടെ കൊല്ലം സബ് ജയിലിൽ നിന്നും ജയചന്ദ്രനെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി.
കസ്റ്റഡി അപേക്ഷ അമ്പലപ്പുഴ പൊലീസ് കോടതിയിൽ നൽകിയതിനെ തുടർന്ന് കോടതി 6 ദിവസത്തേക്ക് ഡിസംബർ 3 വരെ പ്രതിയായ കരൂർ പുതുവലിൽ ജയചന്ദ്രനെ കസ്റ്റഡിയിൽ വിട്ടു.മെഡിക്കൽ പരിശോധനക്കു ശേഷം ജയചന്ദ്രനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. ഇന്ന് കരൂരിലെ വീട്ടിലും, ആലപ്പുഴയിലെ ജ്യുവലറിയിലും തെളിവെടുപ്പ് നടത്തും.
വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആർ.വീട്ടിൽ വിളിച്ചു വരുത്തി കൊലചെയ്ത ശേഷം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.

أحدث أقدم