ചുറ്റമ്പലത്തിനുള്ളിലെ ക്ഷേത്രം ഓഫീസിനുള്ളിൽ കയറി… നട തുറക്കാനെത്തിയവർ ആദ്യം കണ്ടത്…




ക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് തകർത്ത് മോഷണം. ഓഫീസിലെ മേശ വലിപ്പിൽ നിന്ന് 5000 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. മാഹി പന്തക്കലിലെ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പന്തക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടും ബനിയനും ധരിച്ചെത്തിയ മോഷ്ടാവ് കവർച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രാത്രിയോടെ മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതും ചുറ്റും നിരീക്ഷിച്ച് നേരെ അമ്പലത്തിനുള്ളിലേക്ക് കടക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് ചുറ്റമ്പലത്തിനുള്ളിലെ ക്ഷേത്രം ഓഫീസിനുള്ളിൽ കയറി പണം മോഷ്ടിക്കുകയായിരുന്നു. പൂട്ട് തകർത്താണ് കള്ളൻ ഓഫീസിനുള്ളിൽ കയറിയത്. മേശവലിപ്പിൽ സൂക്ഷിച്ച അയ്യായിരയും രൂപ കവർന്നാണ് മോഷ്ടാവ് മടങ്ങിയത്.

രാവിലെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹി രവി നികുഞ്ജം പറഞ്ഞു. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയിരുന്നു. മാഹി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തിയും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
أحدث أقدم