വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ചതായി ബിജെപി പരാതി ഉന്നയിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ റിസർച്ച് സെന്ററിൽ ചികിൽസക്കെത്തിയ കാൻസർ ബാധിതയായ യുവതി കഴിഞ്ഞ 20 നാണ് മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.
വയനാട്ടിൽ ആയുർവേദ സെന്ററിൽ വിദേശ വനിത മരിച്ചു: മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചെന്ന് പരാതി
Kesia Mariam
0
Tags
Top Stories