കാറിടിച്ചു; കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ ടയർ ഊരി




കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ ടയറും ആക്സിലും പൂർണമായി ഊരിതെറിച്ചു . കൊട്ടാരക്കര പുലമൺ കോട്ടപ്പുറത്താണ് സംഭവം നടന്നത് . കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ബസ്സിലാണ് സംഭവം നടന്നത്. ബസ്സിന്റെ പിൻഭാഗത്ത് കാർ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.കാർ ബസിന്റെ പിന്നിൽ ഇടിച്ചതോടെ ബസിന്റെ ആക്‌സിൽ പൂർണമായി ഊരി പോകുകയായിരുന്നു.സംഭവത്തിൽ ബസിൽ ഉണ്ടായിരുന്ന ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടുകളില്ല.കാർ ഓടിച്ചിരുന്ന വ്യക്തിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

أحدث أقدم