മുറിയിൽ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചത് 6 വയസ്സുകാരി പവിത്രയും ഒരു വയസ്സുകാരൻ സായി സുദർശനും.വീട്ടിൽ വിതറിയ എലിനാശിനി ശ്വസിച്ചാണ് മരണം.തമിഴ്നാട് ചെന്നൈയിലാണ് സംഭവം.വിഷം ശ്വസിച്ച മാതാപിതാക്കളും പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ അപ്പാർട്ട്‌മെൻ്റിൽ എലിശല്യം ഇല്ലാതാക്കാനായി കുട്ടികളുടെ അച്ഛൻ കീടനിയന്ത്രണ കമ്പനിയെ ബന്ധപ്പെട്ടിരുന്നു.തുടർന്ന് പ്രതിനിധികൾ വീട്ടിലെത്തി രാസവസ്തുക്കൾ പൊടിയായും ഗുളികയായും വീടുമുഴുവൻ നിക്ഷേപിച്ചു.ഇത് ശ്വസിച്ചതാണ് മരണകാരണം എന്നാണ് നിഗമനം.
എലിവിഷം വെച്ച് എസി ഓണാക്കി ; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
Kesia Mariam
0
Tags
Top Stories