ഉത്തർ പ്രദേശ് ഝാൻസിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ദൃക്സാക്ഷി..നഴ്സ് തീപ്പെട്ടി ഉരച്ചുപ്പോൾ പിഞ്ചുകുഞ്ഞുങ്ങളുണ്ടായിരുന്ന വാർഡ് കത്തിച്ചാമ്പലായി…




ഉത്തർ പ്രദേശ് ഝാൻസിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. 10 കുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ട സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നും നഴ്സിന്റെ അശ്രദ്ധയാണെന്നുമാണ് ദൃക്സാക്ഷിയായ ഭ​ഗ്വാൻ ദാസ് എന്നയാളുടെ ആരോപണം.

ഓക്‌സിജൻ സിലിണ്ടറിൻ്റെ പൈപ്പ് ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു നഴ്‌സ് തീപ്പെട്ടി ഉരച്ചുവെന്ന് ഭ​ഗ്വാൻ ദാസ് അവകാശപ്പെട്ടു. ഇതാണ് മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നാണ് ഭ​ഗ്വാൻ ദാസ് പറയുന്നത്. ഓക്സിജൻ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമായതിനാൽ തീപ്പെട്ടി ഉരച്ചതിന് പിന്നാലെ വാർഡ് മുഴുവൻ തീ ആളിപ്പടർന്നെന്നും ഈ സമയം കഴുത്തിലുണ്ടായിരുന്ന തുണി ഉപയോ​ഗിച്ച് 3-4 കുഞ്ഞുങ്ങളെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നും ഭ​ഗ്വാൻ ദാസ് കൂട്ടിച്ചേർത്തു. അപകടമുണ്ടാകുമ്പോൾ ഭഗ്വാൻ ദാസിന്റെ കുഞ്ഞും ഇതേ വാർഡിലുണ്ടായിരുന്നു എന്നാണ് വിവരം. 

തീപ്പിടുത്തമുണ്ടായപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെന്നും ആരോപണമുണ്ട്. 
أحدث أقدم