ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.ഈ കള്ളത്തരമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണെനന്നായിരുന്നു ശോഭ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. ആരോപണങ്ങള്‍ക്ക് സതീശനെ സിപിഐഎം വിലയ്ക്കെടുത്തെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സതീഷൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീഷിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു