സൂപ്പർഫാസ്റ്റും എസി ലോ ഫ്ലവർ ബസ്സും തമ്മിൽ കൂട്ടിയിടിച്ച്; കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകളുടെ കൂട്ടിയിടി…



കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ രണ്ട് ബസുകളിലെയും യാത്രക്കാർ പാതിരാത്രിയിൽ പെരുവഴിയിലായി. ഇക്കഴിഞ്ഞ രാത്രിയിൽ പതിനൊന്നരയോടെയാണ് കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്. തുടർന്ന് രണ്ട് ബസുകളും നിർത്തിയിട്ടതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്.

തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയിൽ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ എസി ബസിന്റെ സൈഡിലെ ചില്ല് തകർന്നു. അപകടത്തെ തുടർന്ന് രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ടതോടെ രണ്ടു ബസിലെയും യാത്രക്കാർ അർദ്ധരാത്രിയിൽ പെരുവഴിയിലായി.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് നിലവിൽ തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡ്. സ്റ്റാൻഡിലെ റോഡുകളും തകർന്ന അവസ്ഥയിലാണ്. സ്ഥലപരിമിതയും പ്രധാന വിഷയമാണ്. ദിനംപ്രതി 100 കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന ബസ് സ്റ്റാൻഡിൽ ആവശ്യത്തിനു സ്ഥല സൗകര്യങ്ങൾ ഇല്ല. ഉള്ള സ്ഥലത്ത് കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് വന്നത് ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരക്കുള്ള സമയത്ത് ബസുകൾ വരുമ്പോൾ ഗതാഗത കുരുക്കിനും സ്ഥലപരിമിതി കാരണമാകുന്നുണ്ട്.

أحدث أقدم