ആധുനിക വാർത്താവിനിമയ സംവിധാനങ്ങളുമായി ശരണപാതയിൽ ബി.എസ്.എൻ.എൽ



കോട്ടയം  : ശബരിമലയിൽ ആധുനിക വാർത്താവിനിമയ സേവനങ്ങൾ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. മണ്ഡല മകരവിളക്ക് മഹോത്സവ കാലയളവിൽ അതിനൂതനവും 300 എം.ബി.പി.എസ് വരെ വേഗത ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സാദ്ധ്യമാക്കി. ഫൈബർ കണക്റ്റിവിറ്റിയിലുടെ ദേവസ്വംബോർഡ്, പൊലീസ്, ഫോറസ്റ്റ്, ആരോഗ്യം എന്നീ വകുപ്പുകൾ, ബാങ്കുകൾ, വാർത്താമാദ്ധ്യമങ്ങൾ, മറ്റു സർക്കാർ ഏജൻസികൾ, വാണിജ്യ സ്ഥാപനങ്ങൾ ഇവിടെയെല്ലാം ടെലികോം സേവനങ്ങൾ സജ്ജമാക്കി. പമ്പ മുതൽ സന്നിധാനം വരെ പ്രവർത്തിക്കുന്ന ഓക്സിജൻ പാർലറുകൾ, എമർജൻസി മെഡിക്കൽ സെന്റർ എന്നിവയുടെ പ്രവർത്തനം സുഗമമാക്കാനും വാർത്താവിനിമയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .

വൈഫൈ റോമിംഗ്
ഈ സംവിധാനത്തിലൂടെ വീടുകളിൽ ബി.എസ്.എൻ.എൽ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ള ഏതൊരു ഉപഭോക്താവിനും ശബരിമലയിൽ വൈഫൈ റോമിംഗ് സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് സേവനം ലഭിക്കും. ഈ മണ്ഡലകാലത്തെ ഏറ്റവും സവിശേഷതയുള്ള പദ്ധതിയാണ് വൈഫൈ റോമിങ്ങിലൂടെ ഭക്തർക്ക് ലഭ്യമാകുന്നത്. ഇതിനായി http://portal.bsnl.in/ftth/wifiroaming എന്ന പോർട്ടലിലോ, ബി.എസ്.എൻ.എൽ Wifi roaming എന്ന SSID ഉള്ള ആക്സസ് പോയിന്റിൽ നിന്നോ രജിസ്റ്റർ ചെയ്തു ഉപയോഗിക്കാം. ദേവസ്വം ബോർഡുമായി ചേർന്ന് 48 വൈ ഫൈ ഹോട്ട്സ്പോട്ടുകളാണ് ഭക്തർക്കുവേണ്ടി ശബരിമലയിൽ സജ്ജമാക്കിയിരിക്കുന്നത്. ശബരിമല - 22, പമ്പ - 13 , നിലയ്ക്കൽ -13 എന്നിങ്ങനെയാണ് ഹോട് സ്പോട്ടുകൾ. ഈ സംവിധാനം വിനിയോഗിക്കാൻ BSNL Wifi എന്ന SSID സെലക്ട് ചെയ്തു ഇന്റർനെറ്റ് ഉപയോഗിക്കാം.

വൈഫൈ ഹോട്ട്സ്പോട്ട്
4G സാങ്കേതിക വിദ്യയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. 5G സേവനത്തിലേക്ക് വളരെവേഗം സർവീസ് ഉയർത്താൻ കഴിയുന്ന തരത്തിലാണ് 4G നെറ്റ്‌വർക്ക് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് മഹോത്സവ കാലയളവിൽ മകരവിളക്ക് ദിവസം മാത്രം 10 ലക്ഷത്തിലധികം കാളുകൾ കൈകാര്യം ചെയ്യുവാൻ ബി.എസ്.എൻ.എല്ലിന് കഴിഞ്ഞു. ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിൽ മൊബൈൽ കവറേജ്‌ സുഗമമാക്കാൻ 21 മൊബൈൽ ടവർകൾ സജ്ജമാക്കി.

കസ്റ്റമർ സർവീസ് സെന്റർ
തീർത്ഥാടകരെ സ്വീകരിക്കാനും പരാതികൾ പരിഹരിക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്റർ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കും. പുതിയ മൊബൈൽ കണക്ഷൻ, 4G സിം അപ്ഗ്രഡേഷൻ, റീചാർജ്, ബിൽ പേയ്മെന്റ് എന്നീ സേവനങ്ങളും ലഭ്യമാണ്.
ബി.എസ്.എൻ.എല്ലിന്റെ എല്ലാവിധ സേവനങ്ങൾക്കും ബന്ധപ്പെടാം :

ഫോൺ : 94009 01010, ചാറ്റ് ബോക്സ് നമ്പർ : 18004444, ഇ മെയിൽ : bsnlebpta@gmail.com


أحدث أقدم