മുനമ്പം ഭൂമി വിവാദം…മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്…


തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം.
ഭൂമിക്ക് മേൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം എങ്ങനെ പുനസ്ഥാപിക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. റവന്യൂ, നിയമ , വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. 

പ്രദേശവാസികൾക്ക് ഭൂമിക്ക് മേൽ അവകാശം നൽകുന്ന കാര്യത്തിൽ വഖഫ് ബോർഡിന്റെ നിലപാട് സർക്കാർ ആരായും. അതേസമയം മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ പരിശോധിക്കും.
أحدث أقدم