പത്തനംതിട്ടയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി.കുട്ടിയുടെ രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യനെയാണ് മരണംവരെ തൂക്കിലേറ്റാൻ വിധിച്ചത്.2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞിരുന്നു.
അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
Kesia Mariam
0
Tags
Top Stories