കുഞ്ഞിന്റെ കൈക്ക് സ്വാധീനം നഷ്ടമായി..ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി…


അ​സാ​ധാ​ര​ണ വൈ​ക​ല്യം ബാ​ധി​ച്ച്​ കു​ഞ്ഞ്​ പി​റ​ന്ന സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ക​ട​പ്പു​റം വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​ക്കെ​തി​രെ വീ​ണ്ടും പ​രാ​തിയുമായി മറ്റൊരു കുടുംബം.ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ വാ​ർ​ഡ്​ ചി​റ​പ്പ​റ​മ്പ്​ വി​ഷ്​​ണു​ദാ​സ്​-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഹാ​ൻ വി. ​കൃ​ഷ്ണ​ക്ക്​ വ​ല​തു​കൈ​യു​ടെ സ്വാ​ധീ​നം ന​ഷ്ട​മാ​യെ​ന്നാ​ണ്​ പ​രാ​തി. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നി​ച്ച കു​ഞ്ഞി​ന്‍റെ സ്വാ​ധീ​നം ഇ​നി​യും തി​രി​ച്ചു​കി​ട്ടി​യി​ട്ടി​ല്ല.2023 ജൂ​ലൈ മൂ​ന്നി​നാ​ണ്​ ക​ട​പ്പു​റം ആ​ശു​പ​ത്രി​യി​ൽ അ​ശ്വ​തി ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം​ന​ൽ​കി​യ​ത്. വാ​ക്വം ഡെ​ലി​വ​റി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ഞ്ഞി​ന് വ​ല​തു​കൈ​ക്ക്​ സ്വാ​ധീ​ന​മി​ല്ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണി​ച്ച​പ്പോ​ഴാ​ണ് വാ​ക്വം ഡെ​ലി​വ​റി​യി​ലെ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്ന് അ​ശ്വ​തി പ​റ​ഞ്ഞു.
أحدث أقدم