മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി.




മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി. വെളുത്ത പറമ്പത്ത് ഷുക്കൂർ ഹാജിക്ക് എതിരെയാണ് പരാതി. ഇന്ന് രാവിലെയാണ് വയനാട് കമ്പളക്കാട് സംഭവം നടന്നത്.സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷുക്കൂർ ഹാജി ഹോം ഗാർഡിനെ മർദ്ദിച്ചതെന്നാണ് വിവരം. അടിയേറ്റ് ഹോം ഗാർഡിൻ്റെ പല്ല് ഇളകി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഷുക്കൂറിനെതിരെ കമ്പളക്കാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ ഷുക്കൂർ ഹാജിയെ പിടികൂടാനായില്ല.
أحدث أقدم