വാഴൂർ: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്. ഏറ്റുമാനൂർ പേരൂർ ചെറുവാണ്ടൂർ നന്ദനത്തിൽ രാജമ്മ (65), മകൻ രാജേഷ്, മകൾ വന്ദന എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച UBപുലർച്ചെ നാലരയോടെ ദേശീയപാതയിൽ പുളിക്കൽകവലയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണംവിട്ട് മതിലിടിച്ച് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ രാജമ്മയെ കോട്ടയം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. രാജേഷും നന്ദനയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനാലാം മൈൽ പുളിക്കൽകവലയ്ക്ക് സമീപം ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്
Jowan Madhumala
0
Tags
Pampady News