കോട്ടയം-2024-25 വർഷത്തെ ഫാപ് ഇന്ത്യ എക്സലൻസ് അവാർഡ് സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ കെ. ബി ക്ക് ലഭിച്ചു. എറണാകുളം ശ്രീ ഗോകുലം കൺവെൻഷൻ സെന്ററിൽ എഫ്.എ.പി ഇന്ത്യ പ്രസിഡന്റ് ഡോക്ടർ ജഗജിത് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ഡി. ജി.പി ലോകനാഥ് ബഹ്റയാണ് അവാർഡ് നൽകിയത്. ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ വി ആർ ബാവ, എഫ്.എ.പി ജനറൽ സെക്രട്ടറി പി.എസ് രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. മുപ്പതാം വാർഷികം ആഘോഷിക്കുന്ന സ്കൂൾ ചടങ്ങും പ്രദർശനവും കൂടാതെ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളും, പാഠ്യ വിഷയങ്ങൾക്കൊപ്പം പ്രായോഗിക ജീവിതത്തിന് ഉപകരിക്കുന്ന പഠന യാത്രകൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകുന്നതും പരിഗണിച്ചാണ് അവാർഡ്.
ഫാപ് ഇന്ത്യ എക്സലൻസ് അവാർഡ് ജൂനിയർ ബസേലിയോസ് സ്കൂൾ പ്രിൻസിപ്പലിന് :
Jowan Madhumala
0
Tags
Pampady News