പാറശാല ക്വട്ടേഷൻ കേസ്: കൂടുതൽ അറസ്റ്റ്



പാറശാല : ഒക്ടോബർ മാസം 19 -ാം തീയതി ചെങ്കൽ സ്വദേശിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ ക്വട്ടേഷൻ അംഗംങ്ങൾ അറസ്റ്റിലായി കാട്ടാക്കട പൂവച്ചൽ കാപ്പിക്കാട് സ്വദേശികളായ ഷഹനാസ് (25) അജിത്ത് രാജ് (26)പൂവച്ചൽ കോട്ടക്കുഴി സ്വദേശി ശ്രീദിഷ് (25) എന്നിവരാണ് അറസ്റ്റിലായത്.ചെങ്കൽസ്വദേശിയായ യുവാവിനെ വസ്തു തർക്കത്തിൻറെ പേരിൽ ക്വട്ടേഷൻ നൽകി വകവരുത്താൻ ശ്രമിച്ച കേസിലെ കുപ്രസിദ്ധ ഗുണ്ടകളായ ആട് സജി
എന്ന് വിളിക്കുന്ന സജി കുമാർ, പട്ടി സുജിത്ത് എന്ന് വിളിക്കുന്ന സുജിത്ത്, രവി,അജി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ പോലീസുദ്യോഗസ്ഥൻ ബൈജു . മൂന്നാം പ്രതിയായ അഭിഭാഷകൻ അഖിൽ സുകുമാരൻ എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള വർക്കായി തിരച്ചിൽ
ഊർജ്ജിതമാക്കിയതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക് ടർ സജി .എസ്.എസ് അറിയിച്ചു. ഇൻസ്പെക് ടറുടെ നേതൃത്വത്തിൽ എസ്. ഐ.ദിപു.എസ്.എസ്, സിവിൽ പോലീസുകാരായ ഷാജൻ, ജോസ്, അജിത്കുമാർ രഞ്ജിത്ത്, റോയ്, രാകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

أحدث أقدم