സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി,,,കഴിഞ്ഞമാസവും തർക്കത്തെ തുടർന്ന് സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

 
കൊല്ലം: തൊടിയൂര്‍ സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതിന് പിന്നാലെയാണ് തർക്കം തുടങ്ങിയത്. ‘ജനാധിപത്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് സമ്മേളന പ്രതിനിധികളിൽ ഒരു വിഭാഗം രംഗത്തെത്തിയത്.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ്, സൂസൻ കോടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. കഴിഞ്ഞമാസവും തർക്കത്തെ തുടർന്ന് സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 10 ലോക്കൽ കമ്മിറ്റികളിൽ ഏഴിടത്തും തർക്കത്തെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ നടന്നിരുന്നില്ല. മാറ്റിവെച്ച സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്നപ്പോഴാണ് വീണ്ടും തർക്കം
أحدث أقدم