കറണ്ട് ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ‍്യപ്പെട്ടു; ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി ആക്രമിച്ച പ്രതി അറസ്റ്റിൽ



മലപ്പുറം: കറണ്ട് ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ‍്യപ്പെട്ടതിൽ പ്രകോപിതനായി ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി ആക്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയായ തച്ചു പറമ്പൻ സക്കറിയ സാദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടുകത്തിയുമായെത്തി കെഎസ്ഇബി ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു ഇയാൾ.

സംഭവത്തിൽ മർദനമേറ്റ ലൈൻമാൻ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്‍റ് എൻജിനീയറുടെ പരാതിയെ തുടർ‌ന്നാണ് സക്കറിയ സാദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സക്കറിയ സാദ്ദിഖിന്‍റെ വീട്ടിലെ വൈദ‍്യുതി വിച്ഛേദിക്കാൻ തിരുമാനമുണ്ട്.
أحدث أقدم