ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല: സന്ദീപ് വാര്യർ


കെ മുരളീധരനെ വാനോളം പുകഴ്ത്തി കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ശ്രീകൃഷ്ണപുരത്ത് നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്. മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപ് വാര്യർ പ്രസംഗം ആരംഭിച്ചത്.

ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരൻ സഹോദരതുല്യനാണ്.
പഴയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താനിപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനിയുണ്ടാകും. മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താനാണ് അഭ്യർഥിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു



أحدث أقدم