കുറുവാ സംഘത്തിലെ അറസ്റ്റിലായ സന്തോഷ് ശെൽവന്റെ പേരിൽ പാലാ, ചങ്ങനാശേരി, ചിങ്ങവം എന്നിവിടങ്ങളിലായി കേസുകൾ ..!



കുറുവാ സംഘാഗം സന്തോഷ് ശെല്‍വന്റെ അറസ്റ്റിനു പിന്നാലെ ഞെട്ടി കോട്ടയം. കോട്ടയം ജില്ലയില്‍ നാല് കേസുകളാണു സന്തോഷ് ശെല്‍വന്റെ പേരില്‍ ഉള്ളത്. ഇതില്‍ ഒരു കേസില്‍ ശിക്ഷയും അനുഭവിച്ചു. പാലാ, ചങ്ങനാശേരി, ചിങ്ങവം എന്നിവിടങ്ങളിലാണു സന്തോഷ് ശെല്‍വത്തിനന്റെ പേരില്‍ കേസുകള്‍ ഉള്ളത്. സമാനരീതിയിലുള്ള നിരവധി മോഷണ കേസുകളില്‍ പ്രതിയാണു സന്തോഷ് ശെല്‍വം.

പിടിയിലായ സന്തോഷിന്റെ പേരില്‍ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്‌റ്റേഷനുകളിലായി നാലു കേസുകളുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നാണു നേരത്തെ പോലീസ് അറസ്റ്റു ചെയ്തതെന്നു പോലീസ് പറയുന്നു. മൂന്നു മാസം ജയിലില്‍ കിടന്നതാണ്. കഴിഞ്ഞ മൂന്നു മാസമായി പാലാ സ്‌റ്റേഷനില്‍ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

മൂന്നു വര്‍ഷം മുന്‍പു കുറുവാ സംഘത്തിന്റെ സാന്നിധ്യം കോട്ടയത്തെ അതിരമ്പുഴയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ പുലര്‍ച്ചെ ‘അടിവസ്ത്രം മാത്രം ധരിച്ചു മാരകായുധങ്ങളുമായി മൂന്ന് പേര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു കുറുവ എന്ന പേരിലുള്ള സംഘം ആദ്യമായി സംസ്ഥാനത്ത് എത്തിയെന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്.

ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഈ മേഖലയില്‍ ഭീതി പരത്തുകയും ചെയ്തു. തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃക്കേല്‍, മനയ്ക്കപ്പാടം പ്രദേശങ്ങളില്‍ അജ്ഞാത സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മേഖലയിലെ അഞ്ചു വീടുകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷേ, അന്വേഷണത്തില്‍ കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

പക്ഷേ, ഓരോ വര്‍ഷവും തെളിയിക്കപ്പെടാത്ത മോഷണങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ശക്തമായ മഴയുള്ള സമയത്തായിരുന്നു മോഷണങ്ങള്‍ ഏറെയും. മഴയത്ത് ശബ്ദം പുറത്തു കേള്‍ക്കില്ലെന്നും മറ്റു ആളുകളുടെ ശ്രദ്ധ ഉണ്ടാകില്ലെന്നതും മോഷ്ടാക്കള്‍ക്കു സഹായകരമായിരുന്നു. ഇപ്പോള്‍ പിടിക്കപ്പെട്ട സന്തോഷ് ശെല്‍വനു കോട്ടയത്തു നാലോളം കേസുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവരുമ്പോഴാണു കുറുവാ സംഘം കോട്ടയം വിട്ടു പോയിരുന്നില്ലെന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വരുന്നത്. കുറുവാ സംഘത്തില്‍ 14 പേരാണ് ഉള്ളതെന്ന വിവരമാണു പോലീസ് നല്‍കുന്നത്.

തമിഴ്‌നാട് തിരുട്ടുഗ്രാമങ്ങളിലെ ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമാണു കുറുവ സംഘം എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണു കുറുവ. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിയില്ലാത്തവരുടെ കൂട്ടമാണിതെന്നാണു പോലീസ് പറയുന്നത്. കുറുവ സംഘം ആക്രമണകാരികളാണ്.

ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിര്‍പ്പുണ്ടായാല്‍ ആക്രമിക്കാനുമാണിത്. രണ്ടുപേര്‍ വീതമാണു മിക്കയിടത്തും കവര്‍ച്ചയ്‌ക്കെത്തുന്നത്. സുരക്ഷ കുറഞ്ഞ പിന്‍വാതിലുകള്‍ അനായാസം തുറന്ന് അകത്തു കടക്കുന്നതാണു രീതി. പിടിക്കപ്പെട്ടാല്‍ ഇവര്‍ അക്രമകാരികളായി മാറുമെന്നതിനാല്‍ പോലീസും ശ്രദ്ധയോടെയാണു ഇവരെ കൈകാര്യം ചെയ്യുന്നത്.


أحدث أقدم