എറണാകുളം :കേരള ഇലക്ട്രിക്കൽ ട്രേഡ്സ് അസോസിയേഷൻ (KETA ) സംസ്ഥാന പ്രസിഡൻ്റ് ശ്രീ KC തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സംസ്ഥാന കമ്മറ്റി കേന്ദ്ര സർക്കാരിൻ്റെ വ്യാപാരി വിരുദ്ധ നിലപാടുകൾക്കെതിരെയും, കുത്തകകളിൽ നിന്നും ഓൺലൈൻ ഭീമൻമാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നും ,കെട്ടിട വാടകയുടെ മേൽ GST ബാധ്യത റിവേഴ്സ് ചാർജ് മെക്കാനിസം (RCM)വഴി കോംപൗണ്ട് Tax Registration ഉള്ള ചെറുകിട വ്യാപാരികളെ ബാധിക്കുന്ന പുതിയ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രമേയം പാസാക്കി.
ഇലക്ട്രിക്കൽ വ്യാപാരികളുടെ പ്രതിഷേധം രേഖാമൂലം അധികാരികളെ അറിയിക്കുന്നതിനും തീരുമാനിച്ചു. 2025 കേറ്റ ഡയറി ലോഗോ ഇനാ ഗുറേഷനും നടത്തി.
സ്റ്റേറ്റ് സെക്രട്ടറി ശ്രീ TR സന്തോഷ്, ട്രഷറാർ പരശുരാമൻ H, ടാക്സ് കൺവീനർ ശ്രീ TG കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.