ഓൺലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കുക. മൊബൈൽ ഫോൺ അസോസിയേഷൻ(എംആർആർഎ കേരളാ.)


എറണാകുളം: മൊബൈൽ റീടൈലേഴ്സ് ആൻഡ് റീചാർജിങ് അസോസിയേഷൻ (എം ആർ ആർ എ)എറണാകുളം ജില്ലാ കൺവെൻഷൻ ചേർന്നു.     ജില്ലാ പ്രസിഡൻറ് ശ്രീനാഥ് മംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംആർആർഎ സംസ്ഥാന പ്രസിഡൻറ് ശ്രീ ശിവ ബിജു മുഖ്യപ്രഭാഷണം നടത്തി.

എംആർആർഎ എറണാകുളം ജില്ല ജനറൽ സെക്രട്ടറി ശ്രീ എ എസ് നിസാം സ്വാഗതം പറഞ്ഞ യോഗത്തിൽ എംആർആർഎ സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു,സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട് തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ട്രഷറർ നിസാർ സി എസ്, ഷിബു സി ജോൺ , ജോസ് പനങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി. സാധാരണ കച്ചവടക്കാരെ പെരുവഴിയിൽ ആക്കുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനമെടുത്തു ശ്രീനാഥ് മംഗലത്ത് (ജില്ല പ്രസിഡൻറ്) എ എസ് നിസാം (ജില്ലാ ജനറൽ സെക്രട്ടറി)നിസാർ സി എസ് (ജില്ലാ ട്രഷറർ)
أحدث أقدم