ശബരിമല പതിനെട്ടാംപടിയിൽ നിന്ന് പോലീസുകാർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മനപ്പൂർവമായിരിക്കില്ലെങ്കിലും ഇത് അംഗീകരിക്കാനാകില്ല. ശബരിമലയിൽ അഭിനന്ദനാർഹമായ കാര്യങ്ങൾ പോലീസ് ചെയ്യുന്നുണ്ട്. ഭക്തരുടെ സുരക്ഷിത തീർഥാടനത്തിലാണ് പ്രധാന്യം നൽകേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു
സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദനീയമല്ല. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. അതേസമയം 74,463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു
നേരത്തെ വിവാദമായ ഫോട്ടോഷൂട്ട് സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി ്‌സ്വീകരിച്ചിരുന്നു. 23 പോലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനായി കണ്ണൂർ കെഎപി നാല് ക്യാമ്പിലെത്തിച്ചു. തീവ്ര പരിശീലനമാകും ഇവർക്ക് ഇവിടെ നൽകുക. അവധിയുൾപ്പെടെ ഇവർക്ക് പരിശീലന കാലത്ത് നിഷേധിക്കും.