ആലപ്പുഴയിൽ പിതാവ് കൈക്കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു…



 ആലപ്പുഴ മാളികമുക്കിൽ കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

മാളികമുക്കിൽ  കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. പിന്നീട് അനീഷ് ഭാര്യയുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം ഭാഗത്തേക്ക് പോയ ട്രയിനു മുന്നിൽ ചാടുകയായിരുന്നു.
أحدث أقدم