കൗൺസിൽ യോഗത്തിൽ കൗൺസിലറുടെ അഴിഞ്ഞാട്ടവും തെറിവിളിയും...

 


മാവേലിക്കര – നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർ അഴിഞ്ഞാടി. ചെയർമാനെ ഡയസിൽ കയറി മർദ്ദിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജനാധിപത്യ കേരളാ കോൺഗ്രസ് കൗൺസിലർ ബിനു വർഗ്ഗീസാണ് ഇന്ന് നടന്ന മാവേലിക്കര നഗരസഭ ജനറൽ കൗൺസിൽ യോഗതതിനിടെ പരാക്രമം കാണിച്ചത്. ചെയർമാൻ കെ.വി.ശ്രീകുമാറിന് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയും ഡയസിലിരുന്ന കുടിവെള്ളം അടക്കം എടുത്ത് നിലത്തടിക്കുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി ആക്രമണം ഭയന്ന് ഓടിമാറി. കോൺഗ്രസ് കൗൺസലറുമാർ എത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

പത്താം വാർഡിലെ അമൃതം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തോടിലെ പിച്ചിംഗ് നവീകരിക്കുന്നത് സംബന്ധിച്ച് ഉണ്ടായ തർക്കമാണ് കൗൺസിലറെ പ്രകോപിപ്പിച്ചത്. കോർകമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പിച്ചിംഗ് നവീകരിക്കുന്നതിന് അമൃതം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചത്. ഈ വിഷയം കൗൺസിലിന്റെ പരിഗണക്ക് വന്നപ്പോളാണ് ബിനു വർഗ്ഗീസ് പ്രതിഷേധിച്ചുകണ്ട് ചെയർമാന് നേരെ പാഞ്ഞടുത്തത്. സംഘർശാവസ്ഥയെ തുടർന്ന് ചെയർമാൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ചെയർമാൻ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ബിനു വർഗ്ഗീസും ചെയർമാനുമായി വാക്കുതർക്കം ഉണ്ടായി. ഇയാൾ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളണെന്നും മര്യാതയില്ലാതെ പെരുമാറുന്ന ആളാണെന്നും ചെയർമാൻ കെ.വി.ശ്രീകുമാർ പറഞ്ഞു. 20 വീണ്ടും കൗൺസിൽ യോഗം ചേരുമെന്ന് ചെയർമാൻ അറിയിച്ചു.

أحدث أقدم