ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ജീവനക്കാരി വെന്തുമരിച്ചു


ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാർ റോഡ് നവരംഗ് ജംഗ്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിനാണ് തീപിടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി പ്രിയയാണ്(20) മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രാത്രിയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ആറ് പേരാണ് അപകടസമയത്ത് ഷോറൂമിലുണ്ടായിരുന്നത്
പ്രിയ കാഷ്യർ റൂമിലായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പുകയും തീയും കാരണം പ്രിയക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങാനായില്ല.



أحدث أقدم