ആത്മകഥാ പുസ്തകം പുറത്തിറങ്ങാത്തതിനാൽ ഇത് ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാൻ ശ്രമിക്കുന്നത് പോലെയാണ്.
ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ വാർത്ത വന്നതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
താൻ ഇങ്ങനെ ഒരു പുസ്തകം എഴുതി കൊടുത്തില്ലാ എന്നും, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, എന്ന് ഇ.പി തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇ പി പറയുന്നത് വിശ്വസിക്കുന്നുള്ളൂ.
ഇത് രാഷ്ട്രീയമായ ദുരുദേശത്തോടെയുള്ള പരാമർശമാണെന്നും മന്ത്രി ആരോപിച്ചു.