ഇ.പി പറയുന്നതെ വിശ്വസിക്കാൻ കഴിയൂ - മന്ത്രി വി.എൻ വാസവൻ




കോട്ടയം : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ്റെ ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മന്ത്രി വി.എൻ വാസവൻ.

ആത്മകഥാ പുസ്തകം പുറത്തിറങ്ങാത്തതിനാൽ ഇത് ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാൻ ശ്രമിക്കുന്നത് പോലെയാണ്.

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ വാർത്ത വന്നതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

താൻ ഇങ്ങനെ ഒരു പുസ്തകം എഴുതി കൊടുത്തില്ലാ എന്നും, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, എന്ന് ഇ.പി തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇ പി പറയുന്നത് വിശ്വസിക്കുന്നുള്ളൂ.

ഇത് രാഷ്ട്രീയമായ ദുരുദേശത്തോടെയുള്ള പരാമർശമാണെന്നും മന്ത്രി ആരോപിച്ചു.
أحدث أقدم