'ക്യാപ്റ്റൻ അമേരിക്ക'യായി വീണ്ടുമെത്തുകയാണ് ട്രംപ്. പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയശ്രീലാളിതനായി തിരിച്ചുവന്ന റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ചാൽ ലോകനേതാക്കൾ. ട്രംപിൻ്റെ വിജയത്തോടെ സ്റ്റാറായ മറ്റൊരാളുണ്ട്. തായ്‌ലൻഡിലെ ഒരു ഹിപ്പോപൊട്ടാമസ്. വൈറ്റ് ഹൗസിലേക്ക് ട്രംപ് തിരിച്ചുവരുമെന്ന് കൃത്യമായി പ്രവചിച്ച 'മൂ ഡെങ്' എന്ന കുഞ്ഞൻ ഹിപ്പോയാണ് ഇപ്പോഴത്തെ വൈറൽ താരം.
തായ്‌ലൻഡിലെ ചോൺബുരിയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിൽ കഴിയുന്ന പിഗ്മി ഹിപ്പോയാണ് കക്ഷി. കമലയുടെയും ട്രംപിൻ്റെയും പേര് രേഖപ്പെടുത്തിയ രണ്ട് തണ്ണിമത്തൻ കേക്കുകളായിരുന്നു മൂ ഡെങ്കിൻ മുൻപിൽ വച്ചിരുന്നത്. എന്നാൽ മൂ ഡെങ് തിരഞ്ഞെടുത്തത് ട്രംപിൻ്റെ പേരെഴുതിയ കേക്കായിരുന്നു. കഴിഞ്ഞവർഷം നവംബർ നാളിനായിരുന്നു ഈ പ്രവചനം നടന്നത്. ഇതിൻ്റെ വീഡിയോ പകർത്തിയത് മൃഗശാല തന്നെയായിരുന്നു. ഈ പ്രവചനമാണ് ഇപ്പോൾ കൃത്യമായിരിക്കുന്നത്.
അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചവരായിരുന്നു കമലയും ട്രംപും. എന്നാൽ യഥാർത്ഥ ജനവിധി വന്നപ്പോൾ സ്വിങ്ങ് സ്റ്റേറ്റുകൾ ഉൾപ്പടെ റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരി. അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ട്രംപ് നടത്തിയത്. യുഎസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻമ്മമാരുടെ തേരോട്ടമായിരുന്നു. ഏറെ നിർണ്ണായകമായി കരുതിയിരുന്ന പെൻസിൽവേനിയയിലെ ജയമാണ് ട്രംപിൻ്റെ വിജയം സുനിശ്ചിതമാക്കിയത്. ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് എന്ന നേട്ടവും ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ്.