കരിപ്പൂർ സ്വദേശി അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അനീഷിൻ്റെ സഹോദരിപുത്രൻ്റെ പിറന്നാൾ പാർട്ടിക്ക് ഗുണ്ടകൾ ഒത്തുകൂടിയിരുന്നു.
ഇത് അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അനീഷ് ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസ് പ്രതി കൂടിയാണ് അനീഷ്.