ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് അരങ്ങേറിയത്. നുറുകണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുത്തത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തില്‍ എത്തിയത്. സ്വകാര്യമായ ചടങ്ങാണ് നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സ്ക്രീൻ ഷോട്ടുകളും വോയിസ് മെസേജുകളും അവർക്ക് വിനയായി.
നാടുകടത്തപ്പെട്ടവർ ഹൈദരാബാദ് വിമാനത്തിലാണ് പോയത്. ചില സുഹൃത്തുക്കള്‍ ഇവരെ അനുഗമിച്ചു. ദമ്മാമിലെ മത, സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇപെട്ടിരുന്നവരാണ് നാടുകടത്തപ്പെട്ട അഞ്ചുപേരും. ഇതിന് മുമ്ബ് ചില സാമൂഹിക സംഘടനാ പരിപാടികളിലും അന്വേഷ സംഘങ്ങള്‍ എത്തിയിരുന്നെങ്കിലും കാര്യങ്ങള്‍ ബോധിപ്പിക്കാൻ സാധിച്ചതോടെ കേസ് ഒഴിവാക്കുകയായിരുന്നു. അതുപോലെ മോചിപ്പിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ഈ കേസിലെ പ്രതികള്‍. കേസ് കോടിതിയിലെത്തിയാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുപ്പെടുത്തി ഇവരെ പുറത്തിറക്കാൻ കഴിയുമെന്ന വിശ്വാസവും സംഘാടകരുമായി ബന്ധപ്പെട്ടവർക്കുണ്ടായിരുന്നു. എന്നാല്‍ പ്രഥമ കോടതിയില്‍ തന്നെ തീർപ്പുണ്ടാവുകയും നാടുകടത്താൻ വിധിക്കുകയുമായിരുന്നു.
മതപരവും രാഷ്ട്രീയവുമായ ഉദ്ദേശത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയില്‍ അനുമതി ലഭിക്കുകയില്ലെന്നും അനുമതിയില്ലാതെ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കലാ, സാംസ്കാരിക, സാമൂഹിക പരിപാടികള്‍ നടത്തുന്നതിന് സൗദി സർക്കാർ അനുമതി നല്‍കുന്നുണ്ട്. നിയമാനുസൃതം അനുമതി നേടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
പ്രവാസി മലയാളി സാമൂഹിക സംഘടനകള്‍ നിരവധി മെഗാ ഷോകളും ഇവൻറുകളുമൊക്കെ സൗദി സർക്കാരിെൻറയും എൻറർടൈൻമെൻറ് അതോറിറ്റിയുടെയും അനുമതിയോടെ തന്നെ വിപുലമായി ആഘോഷപൂർവം നടത്തുന്നുമുണ്ട്. സിനിമാ താരങ്ങളും ഗായകരും സെലിബ്രിറ്റി പ്രതിഭകളും സൗദിയിലെത്തുകയും മെഗാഷോകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.