വീണ്ടും ഏറ്റുമുട്ടൽ...രണ്ട് ഭീകരരെ സൈന്യം വധിച്ചു…





അനന്ത്നാഗ് : ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു. ഏത് സംഘടനയിൽപെട്ടവരാണ് തീവ്രവാദികൾക്ക് എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചു.

അതേസമയം ശ്രീനഗറിലെ ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്നത് പാക് ഭീകരർ ആണെന്നാണ് സൂചന. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ഭീകരർ ആക്രമണം നടത്തിയിരുന്നു. സുരക്ഷാവീഴ്ചയുടെ പ്രശ്നമല്ലെന്നും ആക്രമണങ്ങൾ ഉണ്ടായത് ദൗർഭാഗ്യകരമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു . ഭീകരരെ വധിക്കരുതെന്നും പിടികൂടി അവർക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും നാഷണൽ കോൺഫ്രൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
أحدث أقدم