പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്ത കേസ് ;സിഐടിയു നേതാവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി പൊലീസ്….



പത്തനംതിട്ടയിൽ വഞ്ചനാക്കേസിൽ അറസ്റ്റിലായ സിഐടിയു നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസിനെ 2 ദിവസം കസ്റ്റഡിയിൽ വിട്ടു.പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടക നൽകാതെ തട്ടിയെടുത്തെന്ന കേസിലാണ് നടപടി.നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് അർജുൻ ദാസിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയുടെ പരാതിയിൽ അതിവേഗമായിരുന്നു പൊലീസ് നടപടി. കേസ് എടുത്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ചിരുന്ന യന്ത്രങ്ങൾ കണ്ടെടുത്തു.അറസ്റ്റ് ഉറപ്പായതോടെ മുങ്ങിയ അർജുനെ ഇന്നലെ വൈകിട്ട് ഭാര്യ വീടിന് സമീപത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ബന്ധുവായ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് സഹായിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി നേതൃത്വം പൊലീസിന് ഒപ്പമായിരുന്നു.ഇതോടെയാണ് അതിവേഗം ഇയാൾപിടിയിലായത്. ശക്തമായ നടപടിക്ക് നേതൃത്വം പച്ചക്കൊടി കാട്ടി. നിരന്തരം ശല്യമായതോടെ തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നു അർജുൻ ദാസിനെ അടുത്തിടെ പുറത്താക്കിയിരുന്നു.

أحدث أقدم