വഖഫ് ഭൂമി പ്രശ്നം… സംസ്ഥാന വ്യപകമായി പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി




വഖഫ് ഭൂമി പ്രശ്നത്തില്‍ സംസ്ഥാന വ്യപകമായി പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയാണെന്നും വഖഫ് ഭീഷണി കേരളത്തിൽ വ്യാപകമാക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനെതിരെ കേരളം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ച് കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാൻ നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകി. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
أحدث أقدم