തുടര്‍ച്ചയായ അഞ്ച് ദിവസത്തെ താഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു.
സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
നവംബറിലെ സ്വർണവില (പവനിൽ)
നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 13: 56,360
നവംബർ 14: 55,480