ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ ഇ പി ജയരാജനെത്തും. നവംബർ 14നാണ് ഇ പി ജയരാജൻ്റെ പാലക്കാട്ടെ പൊതുയോഗം. പാലക്കാട് ബസ്റ്റാൻഡ് പരിസരത്താണ് ഇ പി ജയരാജൻ സംസാരിക്കുക. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ഇപി പാലക്കാട് എത്തുന്നത്.
ഇന്ന് പുറത്ത് വന്ന ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതുമുന്നണിയുടെ പാലക്കാട് സ്ഥാനാർത്ഥി പി സരിൻ്റെ സ്ഥാനാർത്ഥിത്വവും ചർച്ചയായി മാറിയിരുന്നു.സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നായിരുന്നു സരിനുമായി ബന്ധപ്പെട്ട് ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന നിലപാട്. പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നാണ് പുറത്ത് വന്ന വിവരം. പിന്നാലെയാണ് നീക്കമെന്നാണ് റിപ്പോർട്ട്.