തരംതാഴ്ത്തൽ നടപടിക്കെതിരെ പിപി ദിവ്യ പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും


ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പാർട്ടി നടപടിക്കെതിരെ പിപി ദിവ്യ പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും. തനിക്കെതിരെ സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാതത്വങ്ങൾക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായം ദിവ്യയ്ക്കുണ്ട്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നായിരുന്നു ദിവ്യയുടെ ഇന്നലെത്തെ പ്രതികരണം

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന അഭിപ്രായമാണ് നേതാക്കളോട് ദിവ്യ പങ്കുവെച്ചത്. പാർട്ടിയുടെ തരംതാഴ്ത്തൽ നടപടി അംഗീകരിക്കുന്നതായി ദിവ്യ ഇന്നലെ പറഞ്ഞിരുന്നു. പാർട്ടിയെ അതൃപ്തി അറിയിച്ചെന്ന വാർത്ത തെറ്റാണ്. താൻ പറയാത്ത കാര്യങ്ങൾ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞിരുന്നു

എന്റെ പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. സഖാക്കളും സുഹൃത്തുക്കളും വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിവ്യ പ്രതികരിച്ചിരുന്നു. അതേസമയം ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ച് എടുത്തതാണെന്നാണ് പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചത്.


أحدث أقدم