ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയിൽ കിട്ടുന്നതോടെ വിശദമായി ചോദ്യം ചെയ്ത് കുറുവ സംഘത്തിലെ കൂടുതൽ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മോഷണം നടന്ന വീട്ടിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.14 പേരാണ് കുറുവ സംഘത്തിലുള്ളത് എന്നാണ് വിവരം.