പാമ്പാടി SH0 റിച്ചാർഡ് വർഗീസ് ഉൾപ്പെടെ ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ 'മുഖ്യമന്ത്രി ശ്രി.പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി.


 

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ  ജില്ലയിലെ  18 പോലീസ് ഉദ്യോഗസ്ഥർ  മുഖ്യമന്ത്രി ശ്രി.പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി.
പാമ്പാടി SH0 റിച്ചാർഡ് വർഗീസ് ഉൾപ്പെടെ ജില്ലയിലെ  18 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങിയത്  കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയിൽ നിന്നും ഇവർ മെഡൽ  ഏറ്റുവാങ്ങിയത്. അനീഷ് കെ.ജി (കോട്ടയം ഡിവൈഎസ്പി ) ,അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി), മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ ഗാന്ധിനഗർ ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് ( എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ), ശ്രീകുമാർ വി.എസ് (എ.എസ്.ഐ വൈക്കം ഡിവൈഎസ്പി ഓഫീസ്), പ്രദീപ് എൻ.ആർ (എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), രാജേഷ് കുമാർ എ.കെ ( എ.എസ്.ഐ നർക്കോട്ടിക് സെൽ  കോട്ടയം ), ബിനോജ് പി.സി (എസ്.സി.പി.ഓ പാലാ പി.എസ് ),  ബൈജു കെ.ആർ (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം) രാഗേഷ്.ആർ (നർക്കോട്ടിക് സെൽ കോട്ടയം), അനീഷ് വി.കെ ( സി.പി.ഓ ഏറ്റുമാനൂർ പി.എസ് ), അമ്പിളി വി.ബി ( വനിതാ സെൽ കോട്ടയം ), അനീഷ് എം.പി ( ഡ്രൈവർ എസ്.സി.പി.ഓ നർക്കോട്ടിക് സെൽ കോട്ടയം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.
أحدث أقدم