പാതയോരങ്ങളിലെ ഫ്‌ളക്‌സ് ബോർഡുകൾ...10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ...



പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും കൊടികളും 10 ദിവസത്തിനകം നീക്കിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ ചുമത്തും. സംസ്ഥാനത്തെ പാതയോരങ്ങൾ, ഫുട്‌പാത്തുകൾ, റോഡുകളുടെ മീഡിയൻ, ട്രാഫിക് ഐലൻ്റ് എന്നിവയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, തോരണങ്ങൾ, ഫ്‌ളാക്‌സ് ബോർഡുകൾ എന്നിവ നീക്കം ചെയ്യണമെന്ന് നേരത്തെ ഹെക്‌കോടതി ഉത്തരവിട്ടിരുന്നു.

കോടതി നിർദ്ദേശം നടപ്പിലാക്കിയത് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കണ്ടെത്തി.

തുടർന്നാണ് കോടതി നിർദ്ദേശത്തിൽ സെക്രട്ടറിമാർക്ക് പിഴ ചുമത്തുന്ന ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയാകാവുന്ന പൊതുനിരത്തിലെ ഫ്ലക്‌സ് ബോർഡുകൾ പരിശോധിച്ച് 10 ദിവസത്തിനകം നീക്കണം. ഇവ ഉറപ്പുവരുത്തൽ തദ്ദേശ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്
നീക്കം ചെയ്യാൻ പോലീസ് സഹായം വേണമെങ്കിൽ തേടാനും അനുമതിയുണ്ട്.
أحدث أقدم