16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ: സംഭവം കായംകുളത്ത്




പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലീസിൻ്റെ പിടിയിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിൾ ഇൻസ്‌പെക്ടർ ടി. ബിനുകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്.


പല സ്ഥലങ്ങളിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി 16 കാരൻ മൊഴി നൽകി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധുകൂടിയായ 16 കാരൻ്റെ വീട്ടിൽ നിർത്തുകയായിരുന്നു.
ഇവിടെനിന്നാണ് ഇരുവരും പോയത്. ഇരയുടെ മാതാവ് നൽകിയ പരാതിയുടെ കേസ് രജിസ്റ്റർ ചെയ്തത്. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


أحدث أقدم