തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ്– 17, എൽഡിഎഫ്–11, ബിജെപി– 3




സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. 31 സീറ്റുകളിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 സീറ്റുകളിലും ബിജെപി മൂന്നുസീറ്റുകളിലും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി.


أحدث أقدم