18കാരിയെയും യുവാവും മരിച്ച നിലയിൽ കണ്ടെത്തി



വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറമ്പ് ഉണ്ണികൃഷ്ണൻ്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിമ്പുകാട് മാറോണി കണ്ണൻ്റെ മകൻ സുകിൻ (23) നുമാണ് മരിച്ചത്. യുവതിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. വെങ്ങന്നിയൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരൻ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


أحدث أقدم