പാമ്പാടിയിൽ ജൻസുരക്ഷ ക്യാമ്പ് ഡിസംബർ 19 ന് ...പ്രതിവർഷം 20/-രൂപയ്ക്ക് രണ്ടു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന അപകട പരിരക്ഷ സ്കീമും, പ്രതിവർഷം 436/- രൂപയ്ക്ക് 2 ലക്ഷം രൂപ ലൈഫ് കവറേജ് കിട്ടുന്ന മറ്റൊരു സ്കീമും വിശദമായി അറിയാം




പാമ്പാടി : ജൻസുരക്ഷ ക്യാമ്പയിന്റെ
ഭാഗമായി സമ്പൂർണ്ണ ഇൻഷുറൻസ്
പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ ഈ വരുന്ന 19/12/2024 തീയതി പാമ്പാടി  പഞ്ചായത്തിന്റെ പരിധിയിൽ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ *കനറാ ബാങ്ക് പാമ്പാടിയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാമ്പാടി  ശാഖയും*,*ഗ്രാമീണ് ബാങ്ക് പാമ്പാടി ശാഖയും* ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു 


പ്രതിവർഷം 20/-രൂപയ്ക്ക് രണ്ടു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന അപകട പരിരക്ഷ സ്കീമും, പ്രതിവർഷം 436/- രൂപയ്ക്ക് 2 ലക്ഷം രൂപ ലൈഫ് കവറേജ് കിട്ടുന്ന മറ്റൊരു സ്കീമും ഇതിലൊന്നും ഇതുവരെ ചേരാത്തവർക്ക് ചേരുവാനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് അഭ്യർഥിക്കുന്നു. 
സ്ഥലം: പാമ്പാടി കുടുംബശ്രീ ഓഫീസ് ഹാൾ
സമയം : 10.30am
أحدث أقدم