കാലടി ചെങ്കലിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പച്ചക്കറി കടയുടെ മാനേജറെയാണ് ബൈക്കിൽ വന്ന രണ്ടംഗ സംഘം ആക്രമിച്ച് പണം കവർന്നത്.
20 ലക്ഷത്തോളം രൂപയാണ് കവർന്നത്.
ഇന്നലെ (27-12-2024) വൈകീട്ടാണ് സംഭവം. കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ വയറിന് കുത്തേറ്റ തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വികെഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജറാണ് തങ്കച്ചൻ. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.