കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. 22 വയസുകാരനായ ബികോം ബിരുദധാരിയെയാണ് ചെന്നൈ പൊലീസ് തെലങ്കാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് ആയിരത്തോളം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവയെല്ലാം കുട്ടികൾ ഉൾപ്പെടുന്നവയായിരുന്നു.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ വെങ്ക രഘുനാഥ് റെഡ്ഡി എന്നയാളാണ് പിടിയിലായത്. ഇയാളെ സംബന്ധിച്ച് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചെന്നെ സിറ്റി പൊലീസിന്റെ വെസ്റ്റ് സോൺ സൈബർ ക്രൈം വിങിന് വിവരം നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസുകാർ ഇയാളുടെ ഐ.പി വിലാസം ശേഖരിച്ചു. അന്വേഷണത്തിൽ തെലങ്കാനയിൽ നിന്നാണ് പ്രവർത്തനം എന്ന് മനസിലാക്കി ചെന്നൈ പൊലീസിലെ ഇൻസ്പെക്ടർ ശാന്തി ദേവിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.