ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക...



ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

ഷിർദി സ്വദേശിനിയായ പ്രോട്ടിയ ലസ്‌കറെയ്ക്കാണ് ബസിൽ വെച്ച് മോശം അനുഭവം ഉണ്ടായത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ യുവാവ് നിരവധി തവണ ശല്യം ചെയ്തു. ഒടുവിൽ യുവതി ഇയാളുടെ ഷർട്ടിന്റെ കോളറിന് പിടിക്കുകയും അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത് മുഖത്ത് തുടർച്ചെ അടിക്കുകയുമായിരുന്നു.

أحدث أقدم