നിഷേധിയായ ചെറുപ്പക്കാരനായും പ്രേമവിവശനായ കാമുകനായും വീരപരാക്രമിയായും ചതിയനും ക്രൂരനുമായുമൊക്കെ വെള്ളിത്തിരയിൽ നിരവധി വേഷങ്ങളണിഞ്ഞ...
ഒരു കാലത്തു മലയാള ചലച്ചിത്രലോകത്തെ ഒഴിച്ചുകൂടാനാകാത്ത നടന വിസ്മയമായിരുന്ന തിരുവല്ല മണ്ണടിപ്പറമ്പില്‍ ഗോവിന്ദപ്പണിക്കര്‍ സോമശേഖരന്‍ നായര്‍ എന്ന എം ജി സോമന്‍.
ആദ്യമായി വിദേശത്ത് ചിത്രീകരിച്ച മലയാള ചിത്രത്തിലെ നായകനായിരുന്നു സോമൻ. തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28 ന് ജനിച്ചു. 20-ാം വയസ്സിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. 1970 -ൽ വ്യോമസേനയിൽ നിന്നു വിരമിച്ച് 1972 മുതൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ തിയറ്റേഴ്സിന്റെ ഭഗത്സിംഗ് എന്ന നാടകത്തിലെ രാജ്ഗുരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആദ്യമായി നാടകത്തിലെത്തി.
പിന്നീട് സി. ബാബുവിന്റെ ശരം, കായംകുളം കേരള ആർട്സ് തിയറ്റേഴ്സിന്റെ രാമരാജ്യം തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ പിന്നീടു വേഷമിട്ടു. രാമരാജ്യം എന്ന നാടകത്തിലെ സോമന്റെ അഭിനയം മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വേണി കാണുകയുണ്ടായി. അങ്ങനെ 1973-ല്‍ മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥയെഴുതി പി എന്‍ മേനോൻ സംവിധാനം ചെയ്ത ‘ഗായത്രി’ എന്ന ചിത്രത്തില്‍ ‘രാജാമണി’ എന്ന വില്ലനെ അവതരിപ്പിച്ചു കൊണ്ട്
സിനിമയിലെത്തി. ആദ്യകാലങ്ങളില്‍ ദിനേശ് എന്ന പേരിലായിരുന്നു സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് എം ജി സോമന്‍ എന്ന പേരു തന്നെ സ്വീകരിച്ചു. ആദ്യ ചിത്രത്തിന്റെ വിജയത്തിനു ശേഷം ചില ചിത്രങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും പമ്മന്റെ ചട്ടക്കാരി, വെല്ലുവിളി എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി.
ജീവിക്കാൻ മറന്നു പോയ സ്ത്രീ, മാന്യശ്രീ വിശ്വാമിത്രൻ, പിക്‌നിക്, ഉത്സവം, അവൾ ഒരു തുടർക്കഥ, ചട്ടമ്പിക്കല്ല്യാണി, മോഹിനിയാട്ടം, വിഷുക്കണി, ഗുരുവായൂർ കേശവൻ, മുക്കുവനെ സ്നേഹിച്ച ഭൂതം, അവളുടെ രാവുകൾ, അഷ്ടമുടിക്കായൽ, ഈറ്റ, അടിമക്കച്ചവടം വെള്ളായണി പരമു, ജയൻ അവസാനമായി അഭിനയിച്ച കോളിളക്കം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, താളവട്ടത്തിലെ ഡോക്ടർ, നമ്പർ 20 മദ്രാസ് മെയിലിലെ ആർ. കെ നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.
ഐ.വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചത് സോമനെയായിരുന്നു. ശശിയുമായി അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നായക സ്ഥാനത്തു ജയൻ വന്നു. പിന്നീട് 1987 ൽ കമൽഹാസൻ നായകനായ വ്രതം എന്ന ചിത്രത്തിലാണ് ഐ വി ശശിയുമായി ഒരുമിച്ച് ചേർന്നത്. 1991 ൽ ഐ വി ശശി സംവിധാനം ചെയ്ത ഭൂമിക എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായി. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായിരുന്ന MGR നൊപ്പം നാളൈ നമതെ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
താര സംഘടനയായ അമ്മയുടെ ആദ്യ കാല പ്രസിഡണ്ടായും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ചുവന്ന സന്ധ്യകള്‍, സ്വപ്‌നാടനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1975 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ്, അടുത്ത വര്‍ഷം പല്ലവി, തണല്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു.
ഒറ്റപ്ലാമൂട്ടിൽ ശോശ, അതായത് ഈ നിൽക്കുന്ന കുന്നേൽ അവുതക്കുട്ടിയുടെ കെട്ട്യോളുടെ തള്ള. തിരുമേനി ഈ കുപ്പായമിട്ടുപോയേലും അവരിപ്പോഴും അവിടുത്തേക്ക് കൂടെപ്പിറന്ന പെങ്ങളുതന്നാ... അല്ല്യോ...?- ഈപ്പച്ചൻ വിസ്തരിച്ചാണ് തുടങ്ങിയത്.
എണ്ണ പകർന്നപോലെ അതങ്ങ് നീറിപ്പിടിച്ച് കത്തി
''സായിപ്പിനെ കൊന്നിട്ട് എന്റപ്പൻ കഴുമരത്തേ കേറുന്ന കാലത്ത്, ദേ, ഈ നിക്കുന്ന കുടുംബ മഹിമക്കാരൻ കുന്നേൽ മാത്തച്ചന്റെ അപ്പനും പെണ്ണുമ്പിള്ളയ്ക്കും ബ്രണ്ണൻസായിപ്പിന്റെ ബംഗ്ലാവിലെ പണി. പണിയെന്നുവെച്ചാല് സായിപ്പിനെ കുളിപ്പിക്കണം... പിന്നെ...'' ഈപ്പച്ചൻ പിന്നയങ്ങോട്ട് ശരിക്കും ആളിക്കത്തുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ലേലം വൻ വിജയമാക്കിയതും ഈപ്പച്ചന്റെ ഈ നാക്കുതന്നെ. അമ്മയെ കയറിപ്പിടിച്ച റെയിഞ്ചർസായിപ്പിനെ ഒറ്റവെട്ടിന് രണ്ടുതുണ്ടമാക്കി അപ്പൻ ജയലിൽ പോയതുകാരണം ഈപ്പച്ചന് പള്ളിക്കൂടത്തിൽ പോവാനൊന്നും കഴിഞ്ഞില്ല. എന്നാലും ഇംഗ്ലീഷൊക്കെ വെടിപ്പായിട്ടുപറയും. ആരെയും കൂസാത്ത പ്രകൃതം.
ബിഷപ്പിന്റെ മുഖത്തുനോക്കിപ്പോലും 'ഇർറെവറന്റാ'യി സംസാരിക്കുന്ന, ഈപ്പച്ചൻ, ഔട്ട് സ്പോക്കൺ ഡയലോഗ്കൊണ്ട് തിയേറ്ററിൽ കരഘോഷം തീർക്കുമ്പോഴാണ്, ഈപ്പച്ചനായി പകർന്നാടിയ എം.ജി. സോമൻ തന്റെ സിനിമാജീവിതത്തിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ 1997 ഡിസംബർ 12 നായിരുന്നു അന്ത്യം. പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ സോമന്‍ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. സിനിമയില്‍ തനിക്ക് കിട്ടിയിരുന്ന ഏതു വേഷത്തേയും സന്തോഷത്തോടെ തന്നെ സോമന്‍ സ്വീകരിച്ചു. നായക വേഷമോ, വില്ലന്‍ വേഷമോ വ്യത്യാസമില്ലാതെ, അടുത്ത തലമുറകളിലെ നടന്മാരുമായി ചേര്‍ന്ന് അഭിനയിക്കുവാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല.
സുജാതയാണ് ഭാര്യ. മകന്‍ സജി സോമനും ചലച്ചിത്ര നടനാണ്.