പെരിയ ഇരട്ടക്കൊലപാതകത്തിൽ ഡിസംബർ 28 ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 28 ന് വിധി പറയുന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ. ആകെ 24 പ്രതികളുളള കേസിൽ 270 സാക്ഷികളുണ്ടായിരുന്നു. പി. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കാസർകോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്.
പെരിയ ഇരട്ടക്കൊലപാതകം: വിധി ഡിസംബര്‍ 28ന്
Kesia Mariam
0
Tags
Top Stories