വീണ്ടും സ്വര്‍ണവിലയിൽ വർധന; പവന് 480 രൂപ കൂടി

 
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായി.

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറഞ്ഞതിനു പിന്നാലെയാണ് വർധന. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.
أحدث أقدم